Sunday, 13 May 2018

മജ്‌ലിസുന്നൂർ വാര്‍ഷികവും മതപ്രഭാഷണവും.

പറപ്പൂർ-ഉണ്ണിയാലുങ്ങൽ.


അസ്സലാമു അലൈകും...

 SKSSF , SYS , SKSBV ഉണ്ണിയാലുങ്ങല്‍ ശാഘ സംയുക്തമായി സങ്കടിപ്പിച്ച "മജ്‌ലിസുന്നൂർ വാര്‍ഷികവും മതപ്രഭാഷണവും" 12/05/2018 ശനി മഗ്‌രിബ് നമസ്കാരാനന്തരം ഉണ്ണിയാലുങ്ങലിൽ പ്രതേകം സജ്ജമാക്കിയ വേദിയിൽ നടന്നു. ചടങ്ങ് ജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ ഒന്നായിരുന്നു. മഗ്‌രിബ് നമസ്കാരത്തിന് ശേഷം ആരംഭിച്ച മജ്‌ലിസുന്നൂർ ആത്മീയ സദസ്സിന് KM ഷറഫുദ്ധീൻ ഹുദവി , സുബൈർ ഫൈസി , അബ്ദുറഷീദ് മുസ്‌ലിയാർ , അസ്സൻബാവ മുസ്‌ലിയാർ എന്നിവർ നേതൃത്തം നൽകി. തുടർന്ന് നടന്ന ചടങ്ങ് മഹല്ല് ഖാസി ഹാജി CH ബാപ്പുട്ടി മുസ്‌ലിയാർ ഉദ്‌ഘാടനം നിർവഹിക്കുകയും ഉസ്താദ് അബ്ദുറഷീദ് ഫൈസി പെരുന്തല്ലൂർ മുഖ്യ പ്രഭാഷണം നിർവഹിക്കുകയും ചെയ്തു. ചടങ്ങിന് റിയാസ് ഫൈസി സ്വാഗതവും ഹാജി T മൊയ്തീൻ കുട്ടി മാസ്റ്റർ അദ്യക്ഷതയും വഹിച്ചു. അസ്ഹറുദ്ധീൻ T ചടങ്ങിന് നന്ദി പ്രകാശിക്കുകയും ചെയ്തു. ജന സാഗരം കൊണ്ട് വളരെ ശ്രദ്ധേയമായ ചടങ്ങിൽ പങ്കെടുത്തവർ , അതിനുവേണ്ടി പ്രയത്നിച്ചവർ , പ്രവർത്തിച്ചവർ , സഹകരിച്ചവർ , സംഭാവന നൽകിയവർ , മറ്റുള്ള എല്ലാവർക്കും ഒറ്റവാക്കിൽ നന്ദിയും കടപ്പാടും അറിയിക്കുന്നതോടൊപ്പം അവരുടെ പ്രവർത്തനങ്ങൾ അള്ളാഹു സ്വീകരിക്കുമാറാകട്ടെ എന്ന് പ്രാർത്ഥിക്കുകയും ചെയ്യുന്നു.. 
നാഥൻ തുണക്കട്ടെ ആമീൻ ... 
അസ്സലാമു അലൈകും....

No comments:

Post a Comment