Monday, 30 April 2018

കുരുന്നുകൂട്ടം 30/04/2018

       30/04/2018 തിങ്കൾ  രാവിലെ 10 : 30 ന് ഉണ്ണിയാലുങ്ങൽ ശാഖയുടെ കുരുന്നുകൂട്ടം പരിപാടി SYS പ്രസിഡന്റ് ഹാജി T മൊയ്‌തീൻ കുട്ടി മാസ്റ്ററുടെ വീട്ടിൽ വെച്ച് നടന്നു . ശറഫുദ്ധീൻ അസ്ഹരി പുതുപ്പറമ്പിന്റെ പ്രാർത്ഥനയോട് കൂടി പരിപാടി തുടക്കമായി . തുടർന്ന് നടന്ന പരിപാടിക്ക് യൂണിറ്റ് സെക്രട്ടറി അസറുദ്ധീൻ ടി  സ്വാഗതം പറയുകയും , ഹാജി ടി മൊയ്‌തീൻ കുട്ടി മാസ്റ്റർ അവറുകൾ അധ്യക്ഷത വഹിക്കുകയും ചെയ്തു .

   തുടർന്ന് ശറഫുദ്ധീൻ അസ്ഹരി  ' സമസ്ത എന്ത് , ചരിത്രം ' എന്ന വിഷയത്തെ അടിസ്ഥാനമാക്കി ക്ലാസ് നയിച്ചു. ശേഷം റിയാസ് ഫൈസി ആശംസ അർപ്പിച്ചു. തുടർന്ന് റഷീദ് മുസ്‌ലിയാർ വിദ്യാർത്ഥി എന്ന വിഷയത്തെ കുറിച്ച് സംസാരിക്കുകയും പരിപാടിയുടെ മൊത്തം അവലോകനവും നന്ദി പറയുകയും ചെയ്തു . പരിപാടിക്ക് അധ്യക്ഷന്റെ വക വെള്ളവും ഉണ്ടായിരുന്നു 10 : 30 ആരംഭിച്ച പരിപാടി 12 : 15 ന് സമാപിക്കുകയും ചെയ്തു . പ്രസ്തുത പരിപാടിയിൽ പങ്കെടുത്തവർക്കും സഹായിച്ചവർക്കും സഹകരിച്ചവർക്കും ഒരായിരം നന്ദിയും കടപ്പാടും അറിയിക്കുന്നു.....






No comments:

Post a Comment