Tuesday 3 December 2019

SKSSF അംഗത്വ പ്രചരണം..

"നിലപാടുകളുടെ കരുത്ത് വ്യതിയാനങ്ങളുടെ തിരുത്ത്" 


******------******-------******

കാലം ഏൽപ്പിച്ച നിയോഗം ഏറ്റെടുക്കുകയായിരുന്നു എസ്കെഎസ്എസ്എഫ് എന്ന സംഘശക്തി. മുസ്ലിം കൈരളിയുടെ പാരമ്പര്യ പൈതൃകത്തിന് വിള്ളൽ വീഴ്ത്താൻ വന്നവർക്കെതിരെ സത്യ ദീനിന്റെ സത്യാക്ഷരം സമർപ്പിച്ച സമസ്തയുടെ വിദ്യാർത്ഥി പടയണിയാണ് skssf.

 പിന്നിട്ട വഴികളിൽ കർമ്മകാണ്ഡം രചിച്ച് 30 സംവത്സരം തികച്ച നിർവൃതിയിലാണ് ഈ പടയണി. നവയുഗ ത്തിന്റെ ക്ഷുഭിതയൗവ്വനത്തെ ക്യാമ്പസ് ആഭാസങ്ങൾക്കും വർഗീയതയിലേക്കും റിക്രൂട്ട് ചെയ്യുന്ന ഒട്ടനവധി സംഘടനകളിൽ നിന്ന് വ്യത്യസ്തമായി വിദ്യാർത്ഥി സമൂഹത്തെ നാടിനും സമൂഹത്തിനും രാജ്യത്തിനും ഉപകാരപ്പെടുന്ന രീതിയിൽ വിഖായ, ട്രെന്റ്, ത്വലബാ തുടങ്ങി ഒട്ടനവധി സംരംഭങ്ങളിലൂടെ സംസ്കരിച്ചെ ടുക്കുക എന്ന ശ്രമകരമായ ദൗത്യം ഏറ്റെടുത്തു വിജയകരമായി നടപ്പാക്കിയ സമാനതയില്ലാത്ത സംഘടനയാണ് എസ്കെഎസ്എസ്എഫ്.

 ഈ സംഘശക്തി യിൽ അംഗമാകാൻ നിങ്ങളും ഉണ്ടാകണം, ആർജിച്ചെടുത്ത ജ്ഞാനവും ശീലിച്ചെടുത്ത വിനയവും വിശാലതയുള്ള സേവന മനസ്കതയോടും കൂടെ.........


No comments:

Post a Comment