Friday 2 November 2018

ദാറുല്‍ഹുദാക്ക് സമഗ്ര അക്കാദമിക് പോര്‍ട്ടല്‍



ഹിദായ നഗര്‍: ദാറുല്‍ഹുദാ ഇസ്‌ലാമിക് സര്‍വകലാശാലയുടെ അക്കാദമിക് പ്രവര്‍ത്തനങ്ങള്‍ക്കായി ഇനി മുതല്‍ പോര്‍ട്ടല്‍ സംവിധാനം. സമഗ്ര അക്കാദമിക് പോര്‍ട്ടലിന്‍റെ ലോഞ്ചിംഗ് കര്‍മം വൈസ് ചാന്‍സലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ് വി നിര്‍വഹിച്ചു. വാഴ്‌സിറ്റിയുടെ എല്ലാ യു.ജി സ്ഥാപനങ്ങളിലെയും ഓഫ് കാമ്പസുകളിലെയുംവിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും വിവരങ്ങള്‍ ഉള്‍പ്പെടുത്തിയാണ് പോര്‍ട്ടല്‍ സംവിധാനിച്ചിട്ടുള്ളത്. മാര്‍ക്കുകള്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ അക്കാദമിക് വിവരങ്ങളും പോര്‍ട്ടലിലൂടെ അറിയാം. ഏകീകൃത പ്രവേശന പരീക്ഷയടക്കം എല്ലാ പരീക്ഷകളുടെയും രജിസ്‌ട്രേഷനുകള്‍, റിസള്‍ട്ടുകള്‍, അലോട്ട്‌മെന്റുകള്‍, ട്രാന്‍സ്ഫറുകള്‍ എല്ലാം പോര്‍ട്ടല്‍ വഴിയായിരിക്കും. രക്ഷിതാക്കള്‍ക്കും മാനേജ്മമെന്റിനും സംവദിക്കാനും ഇടപടാനും പ്രത്യേക സംവിധാനങ്ങളുമടങ്ങിയ ആധുനിക രീതിയിലാണ് പോര്‍ട്ടല്‍ ഒരുക്കിയിട്ടുള്ളത്. 

ചടങ്ങില്‍ യു.ശാഫി ഹാജി ചെമ്മാട്, പി.കെ നാസ്വിര്‍ ഹുദവി, എം.കെ ജാബിറലി ഹുദവി, ഹംസ ഹാജി മൂന്നിയൂര്‍ ജഅ്ഫര്‍ ഹുദവി പൊന്മള, അസദ് ഹുദവി കാരന്തൂര്‍ സംബന്ധിച്ചു. 

ഫോട്ടോ: ദാറുല്‍ഹുദാ ഇസ് ലാമിക് സര്‍വകലാശാലയുടെ സമഗ്ര അക്കാദമിക് പോര്‍ട്ടലിന്‍റെ ലോഞ്ചിംഗ് വി.സി ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ് വി നിര്‍വഹിക്കുന്നു. 
- Darul Huda Islamic University

COPIED FROM :SKSSF NEWS

No comments:

Post a Comment